പാലാ: തൊഴിൽ വകുപ്പിന്റെ നിർദ്ദേശപ്രകാരം അഞ്ചുലക്ഷം മാസ്‌കുകൾ ആൾ കേരള ടെയ്‌ലേഴ്‌സ് അസോസിയേഷൻ സൗജനൃമായ് തയിച്ചു നൽകുന്നതിന്റെ ഭാഗമായ് പതിനായിരക്കണക്കിനു മാസ്‌ക്കുകൾ എ.കെ.റ്റി.എ കോട്ടയം ജില്ലാ ഭവനിൽ ശേഖരിച്ചു. എ.കെ.റ്റി.എ ജില്ല കമ്മറ്റിയുടെ നേതൃത്വത്തിലുള്ള എസ്.എച്ച്.ജി.ഗ്രൂപ്പുകളിലൂടെയാണ് മാസ്‌ക്കുകൾ തയാറാക്കിയത്. ജില്ലാ പ്രസിഡന്റ് എസ്.സുബ്രഹ്മണൃൻ ,ജില്ല സെക്രട്ടറി, കെ.എസ്.സോമൻ,ട്രഷറർ വി.ജി.ഉഷാകുമാരി ,വൈസ് പ്രസിഡന്റ് ജോയി കളരിക്കൽ ,വി.എസ്.സ്‌ക്കറിയ എന്നിവർ പങ്കെടുത്തു.