food

ചങ്ങനാശേരി: ലോക്ക്ഡൗൺ കാലത്ത് കടുത്ത വേനലിലും സേവനമനുഷ്ഠിക്കുന്ന പൊലീസിന് ഭക്ഷണമെത്തിച്ച് ചുമട്ടുത്തൊഴിലാളി മാതൃകയായി. പെരുമ്പനച്ചി സ്വദേശിയായ തെക്കേപ്പറമ്പിൽ സജീവാണ് തെങ്ങണ ജംഗ്ഷനിൽ ഡ്യൂട്ടിയിലുള്ള പൊലീസുകാർക്ക് ഒരാഴ്ചയായി ഭക്ഷണമെത്തിക്കുന്നത്. ഉച്ചയ്ക്കും വൈകിട്ടും ഭക്ഷണമെത്തിക്കും.