വൈക്കം: മാഞ്ഞൂർ വേലച്ചേരി രുധിരമാല ഭഗവതി ക്ഷേത്രത്തിൽ 11ന് നടക്കേണ്ടിയിരുന്ന ധ്വജപ്രതിഷ്ഠ വാർഷികവും 14 മുതൽ 24 വരെ നിശ്ചയിച്ചിരുന്ന ഉത്സവ ചടങ്ങുകളും കളമെഴുത്തും പാട്ടും തന്ത്രിയുടെ നിർദ്ദേശപ്രകാരം മാറ്റിവച്ചു. പുതുക്കിയ തീയതികൾ പിന്നീട് തീരുമാനിക്കുമെന്ന് ക്ഷേത്രം ഭാരവാഹികൾ അറിയിച്ചു.