കോട്ടയം: കൊവിഡ് പ്രതിരോധ ബോധവത്കരണ പ്രവർത്തനങ്ങൾ, ഭക്ഷണകുടിവെള്ള വിതരണം എന്നിവ ജില്ലയിൽ വ്യാപകമായി നടപ്പിലാക്കി സേവാഭാരതി. ജില്ലയിൽ 68 പഞ്ചായത്തുകളിലും നാല് നഗരസഭകളിലുമായി 1027 സേവാ പ്രവർത്തകർ രംഗത്തുണ്ട്. എല്ലാ വർഡുകളിലും ഏകോപനത്തിന് സംവിധാനമുണ്ട്. സംസ്ഥാന ജില്ലാ ഹെൽപ് ഡെസ്‌കുകൾ, കോൾ സെൻടറുകൾ എന്നിവ മുഖേനയാണ് പ്രവർത്തനം ഏകോപിപ്പിക്കുന്നത്. തിരുനക്കര ക്ഷേത്രം, ചിങ്ങവനം, ചങ്ങനാശേരി, പാലാ, വൈക്കം എന്നിവിടങ്ങളിൽ സേവാഭാരതിയുടെ നേതൃത്വത്തിൽ സമൂഹ അടുക്കളകൾ പ്രവർത്തിക്കുന്നുണ്ട്. ദിവസവും ആയിരത്തിലധികം പേർക്ക് മൂന്നു നേരവും ഭക്ഷണം നൽകുന്നുണ്ട്. 10,000 ഭക്ഷ്യധാന്യ കിറ്റുകളാണ് വിവിധ പ്രദേശങ്ങളിലായി വെള്ളിയാഴ്ചവരെ വിതരണം ചെയ്തത്. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി, ജില്ലാ ആശുപത്രി, താലൂക്ക് ആശുപത്രികൾ എന്നിവിടങ്ങളിൽ രോഗികൾക്കും കൂട്ടിരുപ്പുകാർക്കും ആരോഗ്യപ്രവർത്തകർക്കും ആഹാരവും കുടിവെള്ളവും ഉറപ്പാക്കുന്നുണ്ട്. നാല് ആംബുലൻസുകൾ 24 മണിക്കൂറും രംഗത്തുണ്ട്. സഹായം ആവശ്യമുള്ളവർ ഹെൽപ് ഡെസ്‌കിൽ ബന്ധപ്പെടണമെന്ന് പ്രസിഡന്റ് ഡോ. ഇ.പി.കൃഷ്ണൻ നമ്പൂതിരി അറിയിച്ചു. ഫോൺ: 9744339705, 9526705594.