കോട്ടയം: സൗജന്യ റേഷനരിയുടെ തൂക്കത്തിൽ വെട്ടിപ്പു നടത്തിയതിന് തോട്ടയ്‌ക്കാട് അമ്പലക്കവലയിൽ പ്രവർത്തിക്കുന്ന പുഷ്‌പമ്മ അഗസ്റ്റിന്റെ 83 -ാം നമ്പർ റേഷൻ കടയുടെ ലൈസൻസ് ചങ്ങനാശേരി താലൂ‌ക്ക് സപ്ലൈ ഓഫീസർ സസ്‌പെൻ്റ് ചെയ്‌തു.

വെട്ടിപ്പ് നടക്കുന്നതായി കഴിഞ്ഞ ദിവസം കൺട്രോൾ റൂമിൽ പരാതി ലഭിച്ചിരുന്നു. തുടർന്ന് ഇന്നലെ പരിശോധന നടത്തിയപ്പോൾ തട്ടിപ്പ് വ്യക്തമായി. സാധനവും വാങ്ങി പുറത്തിറങ്ങിയ കാർഡ് ഉടമയുടെ സഞ്ചി വാങ്ങി തൂക്കി നോക്കിയപ്പോൾ, സർക്കാർ നിർദേശിച്ച തൂക്കം ഇല്ലെന്ന് കണ്ടെത്തുകയായിരുന്നു. തുടർന്ന് താലൂക്ക് സപ്ലൈ ഓഫീസർ കേസ് രജിസ്റ്റർ ചെയ്‌തു. 30 കിലോ കൊടുക്കേണ്ട സ്ഥാനത്ത് 26 കിലോയും, 15 കിലോ കൊടുക്കേണ്ട സ്ഥാനത്ത് 13 കിലോയുമാണ് വിതരണം ചെയ്‌തിരുന്നത്. .