വൈക്കം: ടി.വി പുരം ഗ്രാമപഞ്ചായത്തിലെയും പ്രാഥമികാരോഗ്യ കേന്ദ്രത്തിലെയും ജീവനക്കാർക്ക് മാസ്‌കുകളും ആരോഗ്യ സുരക്ഷാകിറ്റുകളും സി.കെ ആശ എം.എൽ.എ വിതരണം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ടി.അനിൽകുമാർ, വൈസ് പ്രസിഡന്റ് ജീന തോമസ്, രമ ശിവദാസ്, എസ്.ബിജു, യൂത്ത് കോ-ഓർഡിനേറ്റർ ശരത് എന്നിവർ പങ്കെടുത്തു. മുൻഗ്രാമപഞ്ചായത്തംഗം ജോഷി പരമേശ്വരനാണ് പി.എച്ച്.സി ജീവനക്കാർക്ക് ആരോഗ്യകിറ്റുകളും വസ്ത്രങ്ങളും നൽകിയത്.