sumangiamma-85

ആലപ്ര: സതീസദനം പരേതനായ ദാമോദര പണിക്കരുടെ ഭാര്യ സുമാംഗിയമ്മ (ആശാട്ടിയമ്മ, 85) നിര്യാതയായി. പരേത ചമ്പക്കര വിലങ്ങിയിൽ കിഴക്കേതിൽ കുടുംബാംഗമാണ്. മക്കൾ: കെ.ഡി. സുധാകരൻ (റിട്ട.പ്രൊഫ. ബിഷപ്പ് മൂർ കോളേജ് മാവേലിക്കര), വി.ഡി മധുസൂദനൻ നായർ (എം.എസ്. കാറ്ററിംഗ് സർവീസ് ആലപ്ര), ഡോ.ഡി.സതീദേവി, എസ്.ഡി. സതീശൻ നായർ (ചീഫ് സബ് എഡിറ്റർ, മാതൃഭൂമി കോട്ടയം), സിന്ധു എസ്.പണിക്കർ. മരുമക്കൾ: വിനോളിൻ (പാല), ലത എം. നായർ (മണ്ണിൽ ചാത്തൻതറ), പൂർണേന്ദു (റവന്യു വകുപ്പ് കോട്ടയം), അഡ്വ. പി.കെ. പ്രതാപൻ പറവേലിൽ (കണ്ണാടി, ആലപ്പുഴ ). സംസ്‌കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ.