കോട്ടയം: കൊവിഡ് 19 മൂലം ദുരിതത്തിലായ പരമ്പരാഗത വിശ്വകർമ്മജർക്ക് ധനസഹായവും രോഗികളായവർക്ക് ചികിത്സാ സഹായവും അനുവദിക്കണമെന്ന് കേരള ട്രഡീഷണൽ ആർട്ടിസാൻസ് കോൺഗ്രസ് ജില്ലാ കമ്മിറ്റി സർക്കാരിനോട് ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് കെ.ടി ഷാജിമോൻ അദ്ധ്യക്ഷത വഹിച്ചു. യോഗം സംസ്ഥാന പ്രസിഡന്റ് പി.ആർ അരുൺകുമാർ ഉദ്ഘാടനം ചെയ്തു. ബാബു കാഞ്ഞിരപ്പള്ളി, ഷിജുമോൻ, സിമോൻ എന്നിവർ പ്രസംഗിച്ചു.