പാലാ:നഗരസഭയുടെ നേതൃത്വത്തിൽ പാലായിൽ സമൂഹ അടുക്കള തുടങ്ങി. ഇന്നലെ ഉച്ച മുതൽ അനാഥർക്കും.,കിടപ്പ് രോഗികൾക്കും.,അന്യ സംസ്ഥാന തൊഴിലാളികൾക്കും ഇവിടെ നിന്നും ഭക്ഷണം എത്തിച്ചു തുടങ്ങി..ചെയർപേഴ്‌സൺ മേരി ഡൊമിനിക്.,പ്രസാദ് പെരുമ്പള്ളി,ബിജി ജോജോ,ബിജു പാലൂപ്പടവൻ.,ജോർജ്കുട്ടി ചെറുവള്ളിൽ തുടങ്ങിയവർ നേതൃത്വം നൽകി.

200 പേർക്കുള്ള ഊണാണ് ഇന്നലെ മുതൽ തയാറാക്കുന്നത്.വൈകിട്ടും ഭക്ഷണം ഏർപ്പാടാക്കിയിട്ടുണ്ട്. ഇന്ന് രാവിലെ പ്രഭാത ഭക്ഷണത്തിന് ഉപ്പുമാവും.,പഴവുമാണ് തയ്യാറാക്കുന്നത്.തുടർന്നുള്ള ദിവസങ്ങളിൽ വിഭവങ്ങളിൽ മാറ്റമുണ്ടാകും.കുടുംബശ്രീ വനിതകളാണ് പാചകം ഏറ്റെടുത്തിരിക്കുന്നത്. മുനിസിപ്പാലിറ്റിയുടെ തനത് ഫണ്ടിൽ നിന്നുമാണ് ഭക്ഷണ സാധന സാമഗ്രികൾ വാങ്ങുന്നതെന്ന്.,മുഴുവൻ സമയവും അടുക്കളയ്ക്ക് മേൽനോട്ടം വഹിച്ച ചെയർപേഴ്‌സൺ മേരി ഡൊമിനിക് പറഞ്ഞു.