പൊന്‍കുന്നം: ഇന്നലെ പൊന്‍കുന്നം മേഖലയില്‍ മണിക്കൂറുകള്‍ നീണ്ട വേനല്‍മഴ പെയ്തു. ഉച്ചകഴിഞ്ഞ് മൂന്നരമുതല്‍ ആറര വരെ നീണ്ടുനിന്നു. വേനല്‍ച്ചൂടില്‍ വലഞ്ഞിരുന്ന നാടിന് ആശ്വാസവും കൃഷിമേഖലയ്ക്ക് ഉണര്‍വുമായി. നാശനഷ്ടങ്ങളില്ല. പൊന്‍കുന്നം, ചിറക്കടവ്, തമ്പലക്കാട്, ചെറുവള്ളി, എലിക്കുളം, പനമറ്റം, ഇളങ്ങുളം, ഉരുളികുന്നം തുടങ്ങിയിടങ്ങളിലെല്ലാം മഴ ശക്തമായിരുന്നു. കിണറുകളില്‍ ജലനിരപ്പുയരാനും മണിക്കൂറുകള്‍ നീണ്ട മഴ ഇടയാക്കി.