ചങ്ങനാശേരി: നിറുത്തിയിട്ടിരുന്ന കാറിനു മുകളിലേക്ക് മരം കടപുഴകി വീണു. വാഴപ്പള്ളി കോളനിയിൽ താമസിക്കുന്ന കണ്ണന്റെ കാറാണ് തകർന്നത്. ഞായറാഴ്ച്ച രാവിലെ ആറോടെയായിരുന്നു സംഭവം. സംഭവ സമയത്ത് ആരും ഇല്ലാതിരുന്നത് വലിയ അപകടം ഒഴിവാക്കി. പിന്നീട് നാട്ടുകാർ ചേർന്ന് മരം വെട്ടിമാറ്റി.