കോട്ടയം: കേരളാ കോൺഗ്രസ് (എം) ചെയർമാനായിരുന്ന കെ.എം മാണിയുടെ ഒന്നാം ചരമവാർഷികദിനമായ ഒൻപതിന് കമ്മ്യൂണിറ്റി കിച്ചനുകളിലെ ഭക്ഷണത്തിനുള്ള തുക കേരളാ കോൺഗ്രസ് (എം) നൽകുമെന്ന് ജില്ലാ പ്രസിഡന്റ് സണ്ണി തെക്കേടവും സെക്രട്ടറി ജോസഫ് ചാമക്കാലായും അറിയിച്ചു. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ സെക്രട്ടറിമാർക്ക് അതത് മണ്ഡലം കമ്മറ്റികളാവും തുക കൈമാറുന്നത്. കൊവിഡ് വ്യാപനം തടയുന്നതിന് സർക്കാരുകൾ സ്വീകരിക്കുന്ന നടപടികളോട് പൂർണമായും സഹകരിക്കുന്നതിനും ആവശ്യമായ സഹായങ്ങൾ എത്തിക്കുന്നതിനും പാർട്ടി ഘടകങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും നേതാക്കൾ അറിയിച്ചു.