തലയോലപ്പറമ്പ്: വാഹന പരിശോധനയ്ക്കിടെ പൊലീസുകാരോടു കയർത്തുവെന്നാരോപിച്ച് വില്ലേജ് ഓഫീസർക്കെതിരെ വെള്ളൂർ പൊലീസ് കേസ് എടുത്തു. പിറവം വില്ലേജ് ഓഫീസർ ഹരിക്കെതിരെയാണ് കേസ് എടുത്തത്. ശനിയാഴ്ച വൈകിട്ട് ഏഴിനാണ് സംഭവം. മുളക്കുളം ഭാഗത്ത് വാഹന പരിശോധന നടത്തുന്നതിനിടെ ബൈക്കിലെത്തിയ വില്ലേജ് ഓഫീസറോട് എവിടെ പോകുന്നുവെന്ന് പൊലീസ് ചോദിച്ചെങ്കിലും ആരാണെന്നു വെളിപ്പെടുത്താതെ കയർത്തു സംസാരിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.