പാലാ: വിഷുദിനം പ്രാർത്ഥനാദിനമായി ആചരിക്കാൻ തീരുമാനിച്ച സാഹചര്യത്തിൽ എസ്.എൻ.ഡി.പി യോഗം മീനച്ചിൽ യൂണിയനിലെ കുടുബാംഗങ്ങൾ 14ന് രാവിലെ 7നും 8നും മദ്ധ്യേ ഗുരുദേവ വിഗ്രഹത്തിലോ ഫോട്ടോയിലോ പുഷ്പമാല കൊണ്ട് അലങ്കരിച്ച് 5 തിരിയിട്ട് വിളക്ക് കൊളുത്തി അവരവരുടെ വീടുകളിൽ പ്രാർത്ഥിക്കണമെന്ന് യൂണിയൻ കൺവീനർ അഡ്വ. കെ.എം. സന്തോഷ്‌കുമാർ അറിയിച്ചു. ശാഖാ പ്രവർത്തകർ, കുടുംബയോഗം ചെയർമാൻമാർ, കൺവീനർമാർ എന്നിവർ വേണ്ട നിർദ്ദേശങ്ങൾ നൽകണം. ഗുരുദേവക്ഷേത്രങ്ങളോ മന്ദിരങ്ങളോ കൂട്ടായ പ്രാർത്ഥനാവേദികളാക്കരുതെന്നും അദ്ദേഹം അറിയിച്ചു.