തലയോലപ്പറമ്പ്:ശക്തമായ കാറ്റിലും മഴയിലും തലയോലപ്പറമ്പ് മേഖലയിൽ നശിച്ചത് 15000 ലേറെ ഏത്തവാഴകൾ.
കരിപ്പാടം തറച്ചിറ്റിൽ ഷിബു, വാലയിൽ ലൂജി, കൊല്ലപ്പടവിൽ രമേശൻ, തട്ടാവേലി ദേവസ്വംപറ ഗിരീഷ്, വെളിയമിറ്റം ബിനു, ഗിരി ലാൽ, പാറയ്ക്കൽ സലിം ,തലയോലപ്പറമ്പ് പെരുമ്പാട്ടത്തിൽ പി.ജി ഷാജമോൻ തുടങ്ങിയ 150 ഓളം കർഷകർക്കാണ് കനത്തനഷ്ടം. തട്ടാവേലിൽ ശ്രീനാരായണ മന്ദിരത്തിൽ അജിത്ത് പ്രകാശിന്റെ പുരയിടത്തിൽ മാത്രം 2,000 ൽ അധികം ഏത്തവാഴകൾ ഒടിഞ്ഞുവീണു. ശക്തമായ കാറ്റ് വീശിയതിനെ തുടർന്ന് തലയോലപ്പറമ്പ് ,മറവൻതുരുത്ത്, വെള്ളൂർ, ചെമ്പ് പഞ്ചായത്തുകളിലെ നിരവധി കർഷകരുടെ ചീര, കപ്പ, ജാതി,റബർ തുടങ്ങിയ വിളകളും നശിച്ചു. മരങ്ങൾ റോഡലേക്ക് കടപുഴകി വീണും വൈദ്യുതി ലൈനുകൾ പൊട്ടിവീണും നാശമുണ്ടായിട്ടുണ്ട്. വെട്ടിക്കാട്ടുമുക്ക്, വെള്ളൂർ, എച്ച്.എൻ.എൽ റോഡ്, വടയാർ, ബ്രഹ്മമംഗലം, മറവൻതുരുത്ത് എന്നിവിടങ്ങളിൽ ഇലക്ട്രിക് പോസ്റ്റുകൾ വ്യാപകമായി തകർന്നിട്ടുണ്ട്. നിരവധി വീടുകൾക്കും നാശനഷ്ടമുണ്ടായി.