കോട്ടയം : സംസ്ഥാനത്തിന് പുറത്തും വിദേശത്തും ജോലി ചെയ്യുന്ന നഴ്സുമാരുടെ സുരക്ഷിതത്വം ഉറപ്പാക്കാൻ കേന്ദ്ര സംസ്ഥാന സർക്കാരുകൾ നടപടിയെടുക്കണമെന്ന് കേരള നഴ്സസ് യൂണിയൻ സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. കൊവിഡ് സമയത്ത് നല്ല പരിചരണമാണ് നഴ്സുമാരുടെ ഭാഗത്ത് നിന്നുണ്ടാകുന്നത്. എന്നാൽ നഴ്സുമാർക്ക് രോഗം ബാധിക്കുകയും മരിക്കുകയും ചെയ്തത് ആശങ്കയുണ്ടാക്കുന്നു. നഴ്സുമാരുടെ ഭീതിയകറ്റണമെന്നും പ്രസിഡന്റ് ഒ.എസ്.മോളി, ജനറൽ സെക്രട്ടറി മനു കുര്യൻ എന്നിവർ ആവശ്യപ്പെട്ടു.