rajeev
ചിത്രരചനയിൽ രാജീവ് ചെല്ലാനം

അടിമാലി: ഓർമ്മയിൽ തെളിയുന്ന സുഹൃത്തുക്കളുടെ ചിത്രങ്ങൾ കാൻവാസിലേക്ക് പകർത്തി സൗഹൃദത്തിന് പുതിയ തലങ്ങൾ കാണുകയാണ് ഈ ചിത്രകാരൻ. ലോക്ക് ഡൗൺ കാലത്തെ വിരസത ഒഴിവാക്കാൻ പലരും വിവിധ മാർഗങ്ങൾ തേടുമ്പോൾ രാജീവ് ചെല്ലാനമെന്ന യുവാവിന് സൗഹൃദം ഊട്ടി ഉറപ്പിക്കാൻ ്കി ട്ടിയ അവസരം ഒട്ടും പാഴാക്കിയില്ല. ഒന്നും രണ്ടുമല്ല നൂറിലധികം ചിത്രങ്ങളാണ് വരച്ച് തീർത്തത്.

ചിത്രകാരനും തൊഴിൽ പരിശീലകനുമായ രാജീവ് ചെല്ലാനം.എറണാകുളം ചെല്ലാനം സ്വദേശിയെങ്കിലും നാളുകളേറെയായി രാജീവ് അടിമാലി തോക്കുപാറയിലാണ് താമസിക്കുന്നത്.തോക്കുപാറയിലെ വീട്ടിലിരുന്ന് ഓർമ്മയിൽ തെളിയുന്ന സുഹൃത്തുക്കളുടെ ചിത്രം ഫെയിസ് ബുക്ക്,വാട്‌സ് അപ്പ് പ്രൊഫയിലുകളിൽ നിന്നും തപ്പിയെടുത്താണ് രാജീവ് കാൻവാസിൽ ജീവസുറ്റ ചിത്രങ്ങളാക്കി തീർക്കുന്നത്.പൂർത്തീകരിക്കുന്ന ചിത്രങ്ങൾ നവമാധ്യങ്ങളിലൂടെ സുഹൃത്തുക്കൾക്കയച്ചു കൊടുക്കുന്നതിനൊപ്പം തന്റെ നവമാധ്യമ അക്കൗണ്ടുകളിലും രാജീവ് പങ്ക് വയ്ക്കുന്നുണ്ട്.കളർ ഫേട്ടോഗ്രാഫിക്ക് മുൻപെ ചിത്രങ്ങൾ തീർക്കാൻ ഉപയോഗിച്ചിരുന്ന സ്റ്റംമ്പിംങ്ങ് കളർ പൗഡറാണ് രാജീവ് ചിത്രങ്ങൾ തീർക്കാൻ ഉപയോഗിച്ച് വരുന്നത് ജീവൻ തുടിക്കുന്ന ചിത്രങ്ങൾ തീർക്കാനാകുമെന്നതാണ് സ്റ്റംമ്പിംങ്ങ് കളർ പൗഡറിന്റെ പ്രത്യേകത. മുമ്പും രാജീവ് ചെല്ലാനം ചിത്രരചനയിലൂടെ വാർത്തകളിൽ ഇടം നേടിയിട്ടുണ്ട്.മൂന്നാർ സൗന്ദര്യവത്ക്കരണ.ത്തിന്റെ ഭാഗമായി മൂന്നാർ ടൗണിലെ മതിലുകൾ ചിത്രങ്ങളാൽ വർണ്ണാഭമാക്കിയതും പൊതുവിദ്യാഭ്യാസത്തെ ശക്തിപ്പെടുത്താൻ അടിമാലി ആയിരമേക്കർ ജനത യു പി സ്‌കൂളിന്റെ ഭിത്തികളിൽ ചിത്രങ്ങൾ വരച്ചതും ഈ ചിത്രകാരനായിരുന്നു.രാജീവ് ചെല്ലാനത്തിന് പിന്തുണയുമായി ഭാര്യയും മലയാള അധ്യാപികയുമായ ബിന്ദു രാജീവ് ഒപ്പമുണ്ട്.പ്രശസ്ത ചിത്രകാരനായ പി വി നന്ദന്റെ ശിഷ്യനാണ് രാജീവ് .തിരക്കുകൾക്കിടയിൽ ലഭിച്ച ലോക്ക് ഡൗൺ കാലത്ത് ലഭിച്ച സമയം മങ്ങലേറ്റ സുഹൃദ് ബന്ധങ്ങൾ പൊടി തട്ടിയെടുക്കാൻ കഴിഞ്ഞുവെന്ന് രാജീവ് ചെല്ലാനം പറഞ്ഞു.