ചങ്ങനാശേരി: മന്നത്ത് പത്മനാഭന്റെ കൊച്ചുമകനും റിട്ട. എയർ വൈസ് മാർഷലുമായ പെരുന്ന ലക്ഷ്മിസദനത്തിൽ വിപിൻചന്ദ്രൻ (ബി.സി.എൻ കുറുപ്പ് -78) നിര്യാതനായി. വിശിഷ്ടസേവാമെഡൽ നേടിയിട്ടുണ്ട്. ഭാര്യ: പരേതനായ ഇ.കെ. നാരായണപിളളയുടെ മകൾ ശോഭ. മക്കൾ: ലൂണ (ഇംഗ്ലണ്ട്), നിമിഷ (അമേരിക്ക). മാതാവ് : ലക്ഷ്മിക്കുട്ടിയമ്മ. സഹോദരങ്ങൾ: പരേതയായ സുമതിക്കുട്ടിയമ്മ, സരസ്വതിയമ്മ, ഇന്ദിരാദേവി, ആനന്ദവല്ലി, പരേതയായ അനന്ത പത്മനാഭക്കുറുപ്പ്, എൻ.വിജയ ശങ്കർ (യു.എസ്.എ), പരേതനായ സുഭാഷ് ചന്ദ്രബോസ്, കാന്തികുമാർ (യു.എസ്.എ). സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ.