കോട്ടയം: എൽ.ഐ.സി ഏജന്റുമാർക്ക് ധനസഹായം നൽകാൻ സർക്കാർ തയ്യാറാകണമെന്നു എൽ.ഐ.സി ഏജന്റ്സ് ഫെഡറേഷൻ സംസ്ഥാന സർക്കാരിനോടു ആവശ്യപ്പെട്ടു. സർക്കാർ സഹായം നൽകുന്ന സാഹചര്യമുണ്ടായില്ലെങ്കിൽ ഏജന്റുമാർ പട്ടിണിയിലാകുമെന്നും ഓൾ ഇന്ത്യാ എൽ. ഐ.സി ഏജന്റ്സ് ഫെഡറേഷൻ നേതാക്കളായ കെ.സി ജയിംസ്, പി.എൻ രാജീവൻ, എൻ.ഒ ജോർജ്, കെ.സി വർഗീസ്, പുന്നൂസ് പി. വർഗീസ് എ.ബി ഷാജി, ജോർജ് തോമസ് എന്നിവർ പറഞ്ഞു.