എലിക്കുളം: പൈങ്കുനി ഉത്ര ദിനത്തിൽ നൽകി വന്നിരുന്ന അന്നദാനം സമൂഹ അടുക്കളയ്ക്ക് സമർപ്പിച്ച് എലിക്കുളം
992-ാം നമ്പർ അയ്യപ്പസേവാ സംഘം മാതൃകയായി.
സമൂഹ അടുക്കള പ്രവര്‍ത്തിക്കുന്ന എലിക്കുളം എം.ജി.എം.
ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ സേവാസംഘം ഭാരവാഹികളായ പ്രസിഡന്റ് വി.പി. ബാലചന്ദ്രൻ നായർ, സെക്രട്ടറി സി.എൻ. തങ്കപ്പൻ നായർ എന്നിവരില്‍ നിന്ന് ഭക്ഷ്യ വിഭവങ്ങൾ പഞ്ചായത്ത് പ്രസിഡന്റ് സുമംഗലാദേവി ഏറ്റുവാങ്ങി.ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ മാത്യൂസ് പെരുമനങ്ങാട്, ചന്ദ്രശേഖരൻ നായർ കണ്ണമുണ്ടയിൽ എന്നിവര്‍ സന്നിഹിതരായിരുന്നു.