പൊന്‍കുന്നം: പാവപ്പെട്ട രോഗികൾക്ക് ആശുപത്രിയിലേക്ക് സൗജന്യയാത്രക്ക് സൗകര്യമൊരുക്കി പൊന്‍കുന്നത്തെ ടാക്സി ഡ്രൈവർമാർ. ലോക് ഡൗൺ കാലയളവില്‍ ചിറക്കടവ് പഞ്ചായത്തിലെ പാവപ്പെട്ട രോഗികൾക്ക് ആശുപത്രിയില്‍ പോകാന്‍ വാഹനസൗകര്യം നൽകാമെന്ന് ഉറപ്പു നല്‍കുന്നത് ടാക്സി ഡ്രൈവേഴ്സ് ചാരിറ്റബിള്‍ സൊസൈറ്റിയാണ്. ആവശ്യമുള്ളവര്‍ 9447038386, 7012095310 എന്നീ ഫോണ്‍ നമ്പരുകളില്‍ ബന്ധപ്പെടണമെന്ന് സെക്രട്ടറി അബ്ദുൾമജീദ് അറിയിച്ചു.