പൊൻകുന്നം: ചിറക്കടവ് പഞ്ചായത്തിലെ എല്‍.പി.ജി.യിൽ പ്രവർത്തിക്കുന്ന പൊതുശ്മശാനം തകരാറില്‍. അനാഥാലയത്തിലെ അന്തേവാസിയായ വയോധികന്റെ മൃതദേഹം സംസ്‌കരിച്ചത് മുണ്ടക്കയത്ത്.
എലിക്കുളം പാമ്പോലി സെറിനിറ്റി ഹോമിലെ അന്തേവാസിയായ കിട്ടന്റെ (95) മൃതദേഹം സംസ്‌കരിക്കാന്‍ സമീപിച്ചപ്പോഴാണ് ശ്മശാനം പ്രവർത്തിക്കുന്നില്ലെന്ന് അറിയിച്ചത്. മുണ്ടക്കയം പഞ്ചായത്തിന്റെ ശ്മശാനത്തിലാണ് ഒടുവിൽ സംസ്‌കരിച്ചത്.
കഴിഞ്ഞ ദിവസങ്ങളിലും മൃതശരീര സംസ്‌കാരത്തിന് ആൾക്കാര്‍ സമീപിച്ചപ്പോഴും നടന്നിരുന്നില്ല. ബർണർ തകരാര്‍ പരിഹരിക്കേണ്ടവർക്ക് ലോക്ക്ഡൗണ്‍ മൂലം എത്താനായിട്ടില്ലെന്നും ഉടൻ തകരാർ പരിഹരിക്കാൻ ഏർപ്പാടു ചെയ്യുമെന്നും ചിറക്കടവ് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.