അകലക്കുന്നം: കോവിഡ്-19 നിയന്ത്രണഭാഗമായി രാപകല്‍ ഇല്ലാതെ കഷ്ടപ്പെടുന്ന പൊലീസുകാർക്ക് എല്ലാ ദിവസവും വൈകുന്നേരം കാപ്പിയും ലഘു ഭക്ഷണവും, വെള്ളവും എത്തിച്ചു കൊണ്ടിരിക്കുകയാണ് ഒരുപറ്റം വിദ്യാർത്ഥികള്‍. പള്ളിക്കത്തോട്, പാമ്പാടി, മണർകാട്, അയര്‍ക്കുന്നം പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള റോഡുകളില്‍ ഡ്യൂട്ടി നിർവഹിക്കുന്ന പൊലീസുകാർക്കാണ് സഹായമെത്തിക്കുന്നത്.
അതുല്‍ ജോ മാത്തുക്കുട്ടി ഞായറുകുളം, സ്റ്റീവ് മാത്യൂസ് താമരശ്ശേരി, മെൽവിൻ കുര്യാക്കോസ് ഞായര്‍കുളം, സിറിൽ ജോർജ് കിഴക്കേൽ എന്നിവരാണിവർ. ഇവർ സ്‌കൂൾ വിദ്യാഭ്യാസം മണലുങ്കൽ സെന്റ് അലോഷ്യസ് സ്‌കൂളിലും, ഹയർ സെക്കൻഡറി വിദ്യാഭ്യാസം കൊഴുവനാല്‍ സ്‌കൂളിലുമായിരുന്നു. അക്കാലത്തെ ബന്ധം തുടരുന്ന ഇവർ ഈ മാസം ഒന്നുമുതൽ സേവനം തുടങ്ങിയതാണ്. ഈ പ്രവർത്തനം ലോക്ക്ഡൗൺ കാലം തീരുന്നതുവരെ തുടരാനാണ് ഉദ്ദേശിക്കുന്നത്.
ഭക്ഷണശാലകൾ ഇല്ലാത്ത സാഹചര്യത്തിൽ ഇവരുടെ സേവനം പൊലീസുകാർക്ക് അനുഗ്രഹമാണ്.