medical-camp

അടിമാലി: ജീവിത ശൈലി രോഗികൾക്ക് ആശ്വാസമായി പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ.
അടിമാലി ഗ്രാമപഞ്ചായത്തിലെ 4000 ത്തോളം വരുന്ന ജീവിത ശൈലി രോഗികൾക്ക് രക്ത സമ്മർദ്ദം, പ്രമേഹം, ആസ്മ തുടങ്ങിയ രോഗങ്ങൾക്കായി ദിവസേന മരുന്നുകൾ കഴിക്കുന്നവർക്ക് കൊവിഡ് 19 നെ തുടർന്ന് താലൂക്ക് ആശുപത്രികളിലെ ചികത്സ നിറുത്തി വെച്ചിരിക്കുകയാണ്. ഇതോടെ ഇവർക്കുള്ള തുടർ ചികത്സ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ ഏറ്റെടുത്തിരിക്കുകയാണ്. പഞ്ചായത്തിൽ 450 ഓളം പാലിയേറ്റീവ് കെയർ രോഗികൾ അതിൽ തന്നെ 137 കിടപ്പ് രോഗികൾ തന്നെയുണ്ട്. 130 ഓളം കാൻസർ രോഗികളുമുണ്ട്.ഇവരുടെയെല്ലാം ആരോഗ്യ പരിചരണം എന്ന ദുഷ്‌കരമായ പ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുകയാണ് പ്രാഥമിക ആരോഗ്യ പ്രവർത്തകർ.
അടിമാലി ഗ്രാമപഞ്ചായത്തിലെ ഒരോ വാർഡിലും ഇതിനായി ഓരോ വാളിന്റീയേഴ്‌സിന്റെ സേവനവും ഇതിനായി ഉപയോഗിക്കുന്നു. ഒരോ വാർഡിലുമുള്ള രോഗികളെ വാർഡുകളിൽ നടക്കുന്ന മെഡിക്കൽ ക്യാമ്പുകളിൽ ജീവിത ശൈലി രോഗികളെ എത്തിക്കുന്നു. ഇവരെ താലൂക്ക് ആശുപത്രിയിലെ ഡോക്ടർ, ഫാർമസിസിറ്റ്, ജെ.പി.എച്ച്.എൻ., എന്നിവരുടെ സേവനം ലഭ്യമാക്കി കൊടുക്കുന്നു. ഇവർക്ക് ഒരു മാസത്തേയ്ക്കുള്ള മരുന്നുകൾ സൗജന്യമായി നല്കുന്നു. കിടപ്പ് രോഗികളുടെ കാർഡുകൾ ആശാ വർക്കർന്മാർ ശേഖരിച്ച് അവർക്കുള്ള മരുന്നു ഈ ക്യാമ്പുകളിൽ കൂടി വിതരണം ചെയ്യുന്നു.കൊവിഡ് 19 നെ തുടർന്ന് മറ്റ് രോഗികൾക്ക് ബുദ്ധിമുട്ട് വരാതെയിരിക്കുന്നതിനുള്ള മാതൃക പരമായ പ്രവർത്തനത്തിന് ദേവിയാർ കോളനി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്പക്ടർമാരായ ഇ.ബി.ദിനേശൻ, പി.എൻ.ബാലകൃഷ്ണൻ എന്നിവർ നേതൃത്വം നല്കി പോരുന്നു.
.