അടിമാലി:മധ്യവേനൽ അവധി കോവിഡ് 19 വ്യാപന ത്തിന്റെ പശ്ചാത്തലത്തിൽ കുട്ടികൾക്ക് നഷ്ടമായതിന് പരിഹാരവുമായി ബാലസംഘം.വീട്ടിലിരുന്ന് കുട്ടികളുടെ സർഗാത്മകത പ്രകടിപ്പിക്കുവാൻ ബാലസംഘം ഏരിയാ കമ്മിറ്റി ഓൺലൈൻ കലോത്സവം സൃഷ്ടി 2020 സംഘടിപ്പിക്കു ന്നു. 8,9 തിയ്യതികളിലാണ് മത്സരങ്ങൾ . ലളിതഗാനം, മോണോആക്ട്, ഭരതനാട്യം, നാടോടി നൃത്തം ( ചമയങ്ങൾ നിർബന്ധ മില്ല), ചിത്രരചന, കവിതാ രചന, പ്രസംഗം എന്നിങ്ങനെ എട്ട് ഇനങ്ങളീലാണ് മത്സര ങ്ങൾ നടക്കുന്നത്. 18 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് പങ്കെടുക്കാം. മത്സരത്തിൽ പങ്കെടുക്കാനാഗ്രഹിക്കുന്ന വർ 9446835278 എന്ന വാട്‌സ്ആപ്പ് നമ്പറിൽ മെസ്സേജ് അയക്കണം. മത്സരങ്ങൾ മൊബൈലിൽ വീഡിയോ പകർത്തി വിധികർത്താക്കളുടെ നമ്പറിലേയ്ക്ക് അയക്കണം. വിജയികൾക്ക് ലോക്ക് ഡൗൺ പൂർണ്ണമായി പിൻവലിച്ച് സ്ഥിതിഗതികൾ സാധാരണ നിലയിലേക്ക് എത്തുമ്പോൾ പൊതുവേദിയിൽ സമ്മാനങ്ങൾ വിതരണം ചെയ്യും. വീട്ടിലിരുന്ന് സാമൂഹ്യ അകലം പാലിച്ച് മത്സരങ്ങ ളിൽ പങ്കെടുക്കണമെന്ന് ഏരിയാ കോഡി നേറ്റർ അലൻ നിഥിൻ സ്റ്റിഫൻ, സെക്രട്ടറി സാരംഗ് സത്യൻ, കൺവീനർ ടി കെ സധേഷ് കുമാർ എന്നിവർ അഭ്യർത്ഥിച്ചു .