അടിമാലി. ദേവികുളം സബ്ബ് കളക്ടർ പ്രേം കൃഷ്ണ അടിമാലി ഗ്രാമപഞ്ചായത്ത് ഓഫീസിൽ എത്തി കൊവിഡ് 19 പ്രവർത്തനങ്ങൾ വിലയിരുത്തി. സെക്രട്ടറി കെ.എൻ സഹജൻ പഞ്ചായത്ത് നടത്തി കൊണ്ടിരിക്കുന്ന പ്രവർത്തനങ്ങൾ വിശദീകരിച്ചു കൊടുത്തു.തുടർന്ന് പഞ്ചായത്തിന്റെ നേതൃത്വത്തിൽ നടക്കുന്ന സമൂഹ്യ അടുക്കള സന്ദർശിച്ചു.