കോട്ടയം: കോടികൾ വിലയുള്ള ഇൻഡോർ ഔട്ട് ഡോർ പ്രിന്റിംഗ് മെഷീനുകൾ നശിക്കാതിരിക്കാൻ കൃത്യമായ അറ്റകുറ്റപണികൾ നടത്താൻ അനുവദിക്കണമെന്ന് സൈൻ പ്രിന്റിംഗ് ഇൻഡസ്ട്രീസ് അസോസിയേഷൻ സർക്കാരിനോട് ആവശ്യപ്പെട്ടു. മെഷീനുകൾ ആഴ്ചയിൽ മൂന്നു ദിവസമെങ്കിലും ട്രയൽ പ്രിന്റ് അടിച്ചു ക്ലീനിംഗ് ലോഷൻ ഉപയോഗിച്ച് ഹെഡ് ക്യാപ് ചെയ്തു വയ്ക്കണം. ഇല്ലെങ്കിൽ മെഷീൻ ഉപയോഗ ശൂന്യമാകും. ഈ സാഹചര്യത്തിൽ പ്രിന്റിങ് മിഷ്യനുകൾ നശിക്കാതിരിക്കാനുള്ള അറ്റകുറ്റപണികൾക്ക് സർക്കാർ അനുവാദം നൽകണമെന്നും അസോസിയേഷൻ ആവശ്യപ്പെട്ടു.