കോട്ടയം: സംസ്ഥാന ബാങ്കിംഗ് മേഖലയിൽ ജോലി ചെയ്യുന്ന ഗോൾഡ് അപ്രൈസർമാർക്ക് കോവിഡ് സമാശ്വാസ ധനം അനുവദിക്കണമെന്ന് കേരള സർക്കാരിനോടും, സ്റ്റേറ്റ്‌ ലവൽ ബാങ്കേഴ്‌സ് അസോസിയേഷനോടും ആൾ കേരള ഗോൾഡ് വർക്കേഴ്‌സ് യൂണിയൻ സംസ്ഥാന സമിതി നിവേദനത്തിലൂടെ ആവശ്യപ്പെട്ടു. കേന്ദ്ര ബാങ്കുകൾ സംസ്ഥാനതല ബാങ്കുകൾ, സഹകരണ ബാങ്കുകൾ, അർദ്ധ സർക്കാർ ബാങ്കുകൾ, പ്രൈവറ്റ് ബാങ്കുകൾ,എന്നിവിടങ്ങളിലായി മൂവായിരത്തോളം ഗോൾഡ് അപ്രൈസർമാർ ജോലി ചെയ്യുന്നുണ്ടെന്നു യൂണിയൻ സംസ്ഥാന പ്രസിഡന്റ് ഇ.എസ്.ബിജു പറഞ്ഞു.