മുണ്ടക്കയം: വിഷു ദിനം പ്രാർത്ഥനാദിനമായി ആചരിക്കണമെന്ന എസ്.എൻ.ഡി.പിയോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ നിർദ്ദേശം ഹൈറേഞ്ച് യൂണിയൻ നടപ്പാക്കും. 14ന് വിഷുദിനത്തിൽ രാവിലെ ഏഴിനും എട്ടിനും മദ്ധ്യേ പുഷ്പമാല ചാർത്തിയ ഗുരുദേവ ഫോട്ടോയ്ക്ക് മുന്നിൽ 5 തിരികൾ ഉള്ള വിലക്കു കൊളുത്തി പ്രാർത്ഥിച്ച്, പ്രാർത്ഥനാദിനം ആചരിക്കണമെന്ന് യൂണിയൻ സെക്രട്ടറി അഡ്വ. പി. ജീരാജ് ശാഖായോഗങ്ങളെ അറിയിച്ചു.