കോട്ടയം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്കുള്ള സംഭാവന വാങ്ങാൻ സി.പി.എം നേതാക്കളെ ചുമതലപ്പെടുത്തിയിട്ടുണ്ടോയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് ഡി.സി.സി പ്രസിഡന്റ് ജോഷി ഫിലിപ്പ് ആവശ്യപ്പെട്ടു. ജില്ലാ ഭരണകൂടത്തെ നോക്കുകുത്തിയാക്കി കൊണ്ടാണ് ദുരിതാശ്വാസ നിധിയിലേക്കുള്ള തുക സി.പി.എം നേതാക്കൾ സ്വീകരിക്കുന്നത്. കൊവിഡിനെതിരെ ഒറ്റക്കെട്ടായി മുന്നോട്ടു പോകുമ്പോൾ ഇത്തരം വിലകുറഞ്ഞ രാഷ്ട്രീയ നാടകങ്ങൾ ജനങ്ങൾക്കിടയിൽ അവമതിപ്പാണ് ഉണ്ടാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.