അടിമാലി. ചൂതാട്ടത്തിൽ ഏർപ്പെട്ടിരുന്നഏഴംഗ സംഘത്തെ അടിമാലി പൊലീസ് അറസ്റ്റ് ചെയ്തു. ടൗണിന് സമീപം എട്ടുമുറി വാടക കെട്ടിടത്തിന് പുറകുവശത്ത് ആയിരുന്നു ചീട്ടുകളി കൂമ്പൻപാറ ചെട്ടുകുടി അബ്ദുൽ സലാം (34), അടിമാലി കളകുഴി സൈനുദ്ദീൻ (45), ലക്ഷം വീട് കൊല്ലിയത്ത് പ്രെസി(24), എട്ടുമുറി കളപ്പുരക്കൽ സുരേഷ് (45), കൂമ്പൻപാറ വേട്ടോളിൽ മൈതീൻ (32), തലമാലി കൊല്ലിയത്ത് ആൽബിൻ (28), കൊരങ്ങാട്ടി തെക്കടിയിൽ സജി (39) എന്നിവരെയാണ് സി. ഐ അനിൽ ജോർജിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ എസ്.ഐ എസ്.ശിവലാൽ സംഘവും അറസ്റ്റ് ചെയ്തത്. ഇവരിൽ നിന്ന് 4500 രൂപയും കണ്ടെടുത്തിട്ടുണ്ട്.