ഹരിപ്പാട്: കൊവിഡ് ധനസഹായം അസംഘടിത തൊഴിലിൽ ഏർപ്പെട്ടിരിക്കുന്ന വിശ്വകർമ്മജരായ തൊഴിലാളികൾക്കു കൂടി ലഭ്യമാക്കണമെന്ന് വിശ്വകർമ സർവീസ് സൊസൈറ്റി സംസ്ഥാന പ്രസിഡന്റ് ടി.യു. രാധാകൃഷ്ണൻ അവശ്യപ്പെട്ടു. മരപ്പണി, ഇരുമ്പ് പണി, സ്വർണപ്പണി, കൽപ്പണി, ഓട്ടുപാത്ര നിർമ്മാണം തുടങ്ങിയ തൊഴിലിൽ അസംഘടിതരായി ഏർപ്പെട്ടിരിക്കുന്ന ലക്ഷക്കണക്കിന് വിശ്വകർമ്മജരുണ്ട്. ഈ വിഭാഗം തൊഴിലാളികളെ സഹായിക്കാൻ പ്രത്യേക സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.