അടിമാലി: ഓടികൊണ്ടിരുന്ന കാറിന് മുകളിലേക്ക് മരം വീണ് രണ്ട്‌വൈദ്യുതി ബോർഡ് ജീവനക്കാർക്ക് പരിക്ക്. ബോർഡിന്റെ അടിമാലി ഡിവിഷനിലെ സീനിയർ സൂപ്രണ്ട് മാരായ ബിജു, കവിത എന്നിവർക്കാണ് പരിക്കേറ്റത് ഇവരെ കോതമംഗലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച വൈകുനേരം ആറ് മണിയോടെയായിരുന്നു അപകടം. ഡ്യൂട്ടി കഴിഞ്ഞ് ഇരുവരും അടിമാലിയിൽ നിന്നും കോതമംഗലത്തിന് പോകുമ്പോൾ വാളറ മൂന്നുകലുങ്കിന് സമീപത്ത് വെച്ചാണ് അപകടം. സാരമായി പരിക്കേറ്റിട്ടുണ്ട്. കാർ ഭാഗീകമായി തകർന്നു. അടിമാലിയിൽ നിന്നും അഗ്‌നി രക്ഷാ സേന സ്ഥലത്തെത്തി മരം വെട്ടിമാറ്റി.ദേശീയ പാതയിൽ അരമണിക്കൂർ ഗതാഗതം തടസ്സപ്പെട്ടു. വൈകുന്നേരം മഴ കുറവായിരുന്നെങ്കിലും ശക്തമായ കാറ്റുണ്ടായിരുന്നു.