വൈക്കം: വിഷുദിനം പ്രാർത്ഥനാദിനമായി ആചരിക്കാൻ എസ്.എൻ.ഡി.പി യോഗം തീരുമാനിച്ച സാഹചര്യത്തിൽ വൈക്കം യൂണിയനിലെ അംഗങ്ങൾ 14ന് രാവിലെ ഏഴിനും എട്ടിനും മദ്ധ്യേ ഗുരുദേവ വിഗ്രഹത്തിലോ ഫോട്ടോയിലൊ പുഷ്പമാല കൊണ്ട് അലങ്കരിച്ച് അഞ്ച് തിരിയിട്ട് വിളക്ക് കൊളുത്തി അവരവരുടെ ഭവനങ്ങളിൽ പ്രാർത്ഥിക്കണമെന്ന് യൂണിയൻ സെക്രട്ടറി എം.പി. സെൻ അറിയിച്ചു. ഗുരുസ്മരണ, ഗുരുഷട്കം, ഗുരുസ്തവം, ദൈവദശകം, ഗദ്യ പ്രാർത്ഥന, സ്തോത്ര കൃതികൾ എന്നീ പ്രാർത്ഥനകൾ ചൊല്ലാം. ശാഖാ പ്രവർത്തകർ, കുടുംബയോഗം ചെയർമാൻമാർ, കൺവീനർമാർ എന്നിവർ വേണ്ട നിർദ്ദേശങ്ങൾ നൽകണം. ഗുരുദേവക്ഷേത്രങ്ങളോ മന്ദിരങ്ങളോ കൂട്ടായ പ്രാർത്ഥനാവേദികളാക്കരുതെന്നും സെക്രട്ടറി അറിയിച്ചു.
.