കോട്ടയം: കൊവിഡ്19 ലക്ഷണങ്ങളുമായി നാലു പേരെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇടുക്കി, എറണാകുളം, പത്തനംതിട്ട എന്നിവിടങ്ങളിൽ നിന്നുള്ളവരെയാണ് ആശുപത്രിയിൽ നിരീക്ഷണത്തിൽ പ്രവേശിപ്പിച്ചത്. ഇതിൽ ഇടുക്കി ബൈസൺവാലി സ്വദേശിനിയായ 67കാരിക്ക് ആരോഗ്യപ്രശ്നങ്ങളുണ്ട്. ഇവരെ തീവ്രപരിചരണ വാർഡിലേക്ക് മാറ്റി. പത്തനംതിട്ടയിൽ നിന്നും രണ്ടുപേരെയാണ് പ്രവേശിപ്പിച്ചത്. 20, 27 വയസുള്ള യുവാക്കളാണിവർ.എറണാകുളം വാരാപ്പുഴ സ്വദേശി 27 കാരനാണ്.