medical

കോട്ടയം : കളക്‌ടറേറ്റിന് സമീപത്തെ മെഡിക്കൽ സ്റ്റോറിന്റെ ഷട്ടർ തക‌ർത്ത് മോഷണ ശ്രമം. കളക്ടറേറ്റിലേയ്ക്കുള്ള വഴിയിൽ പൊലീസ് ഐലൻഡിന് സമീപത്തെ കണ്ടത്തിൽ ബിൽഡിംഗിൽ പ്രവർത്തിക്കുന്ന നവകാരുണ്യ മെഡിക്കൽസിലാണ് മോഷണ ശ്രമം നടന്നത്. ഇന്നലെ രാവിലെ സ്ഥാപനം തുറക്കാനെത്തിയ ജീവനക്കാരാണ് ഷട്ടർ തകർന്നു കിടക്കുന്നത് കണ്ടെത്തിയത്. തുട‌ർന്നു പൊലീസിൽ അറിയിക്കുകയായിരുന്നു. കടയുടെ ഷട്ടർ കരിങ്കല്ലിന് ഇടിച്ചു തകർക്കാനാണ് ശ്രമിച്ചത്. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.