കോട്ടയം:പണമെടുക്കാൻ ഇറങ്ങിയ സ്വകാര്യ ബാങ്കിലെ ജീവനക്കാരന് പൊലീസിന്റെ ഇമ്പോസിഷൻ....! സത്യവാങ്ങ് മൂലമില്ലാതെ സുഹൃത്തിനൊപ്പം ബാങ്കിലേയ്‌ക്കു പോയതിനാണ് പൊലീസ് കൊവിഡ് പാഠം എഴുതി പഠിപ്പിച്ചത്. ഇന്നലെ ഉച്ചയ്‌ക്കായിരുന്നു സംഭവം. ബൈക്കിൽ സെൻട്രൽ ജംഗ്ഷനിലേയ്‌ക്ക് എത്തിയ ഇരുവരും എ.എസ്.ഐ പി.എൻ മനോജിനു മുന്നിൽ ചെന്നുപെട്ടു. വണ്ടി നിർത്തിയ യുവാക്കൾ സത്യവാങ്ങ് മൂലമില്ലെന്നും കൊവിഡിനെപ്പറ്റി അറിയില്ലെന്നും പറഞ്ഞെന്നാണ് പൊലീസിന്റെ ഭാഷ്യം. ഇതോടെയാണ് ഇമ്പോസിഷൻ എഴുതിച്ചത്.