ചങ്ങനാശേരി: ആനന്ദാശ്രമം പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ പൊതുജനങ്ങൾക്കായി ഓൺലൈൻ ക്വിസ് മത്സരം സംഘടിപ്പിക്കുന്നു. ചരിത്രവും - വർത്തമാനവും എന്നതാണ് മത്സര വിഷയം. 13ന് രാവിലെ 9ന് ചോദ്യങ്ങൾ മത്സരാർത്ഥികളുടെ വാട്സാപ്പ് നമ്പരിലും ആനന്ദാശ്രമം പബ്ലിക് ലൈബ്രറിയുടെ ഫെയ്സ്ബുക്ക് അക്കൗണ്ടിലും പോസ്റ്റുചെയ്യും. ഉത്തരങ്ങൾ അന്നേ ദിവസം രാവിലെ 10 മുതൽ 14 ന് വൈകിട്ട് 9 വരെ സ്വീകരിക്കും. മെസേജായും ഉത്തരങ്ങൾ അയയ്ക്കാവുന്നതാണ്. മത്സരത്തിൽ പങ്കെടുക്കുന്നതിന് പ്രായപരിധികൾ ഇല്ല. വിജയികൾക്ക് സമ്മാനങ്ങളും നൽകും. പങ്കെടുക്കുന്നവർ 91 9947777378, 91 8075596393, 9446983783 എന്ന വാട്ട്സാപ്പ് നമ്പറിൽ രജിസ്റ്റർ ചെയ്യണമെന്ന് ആനന്ദാശ്രമം പബ്ലിക് ലൈബ്രറി പ്രസിഡന്റ് എ.വി. പ്രതീഷ് അറിയിച്ചു.