കോട്ടയം : കങ്ങഴ മേഖലയിൽ തൊഴിൽ എടുക്കുന്ന ചുമട്ട് തൊഴിലാളികൾക്കും സ്ഥാപനങ്ങളിലെ സ്റ്റാഫുകൾക്കും ഭക്ഷ്യധാന്യ കിറ്റ് വിതരണം ചെയ്തു. 160 പേർക്ക് 1000 രൂപ വിലയുള്ള കിറ്റാണ് വിതരണം ചെയ്തത്. പ്രസിഡന്റ് ഗിരീഷ് കോനാട്ട് വിതരണം ഉദ്ഘാടനം ചെയ്തു. സെക്രട്ടറി അബ്ദുൽ കരിം, വൈസ് പ്രസിഡന്റുമാരായ റിയാസ്, സുരേഷ്, ട്രഷറർ വി.എം.സ്‌കറിയ കുട്ടി, അൻസാരി, ഷാഫി, സുൾഫിക്കർ, അനിൽ, ബിജു എന്നിവർ നേതൃത്വം നൽകി.