രാമപുരം : നിർദ്ധനയായ ഡയബറ്റിക് രോഗിയായ രാമപുരം വളക്കാട്ടുകുന്നേൽ ശാന്ത രതീഷിന് മരുന്നിനുള്ള തുക നൽകി എൻ.സി.പി പ്രവർത്തകർ. മാണി സി.കാപ്പൻ എം.എൽ.എയുടെ നിർദ്ദേശപ്രകാരമാണ് നടപടി. ദിവസവും രണ്ടുനേരം രാമപുരം കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ പോയാണ് ശാന്ത കുത്തിവയപ്പും ഡ്രസ്സിംഗും ചെയ്തിരുന്നത്. ഓട്ടോ വിളിച്ച് പോയി വരാനും ആശുപത്രിയിൽ ഇല്ലാത്ത മരുന്ന് വെളിയിൽ നിന്ന് വാങ്ങാനും മാർഗമില്ലാതായപ്പോൾ ഇക്കാര്യം ശാന്ത എം.എൽ.എയുടെ ശ്രദ്ധയിൽപ്പെടുത്തുകയായിരുന്നു. പതിനെട്ട് വർഷക്കാലം രാമപുരം പഞ്ചായത്തിൽ പ്രേരക് ആയി ജോലി നോക്കിയിരുന്നു ഇവർ. സ്ഥിര ജോലിയല്ലാത്തതിനാൽ പിന്നീട് ജോലി നഷ്ടമായി. ശാന്തയും അമ്മയും ഭർത്താവായ രതീഷും അടങ്ങുന്നതാണ് ഇവരുടെ കുടുംബം. കൂലിവേല ചെയ്തിരുന്ന രതീഷിനിപ്പോൾ ലോക്ക് ഡൗണിനെ തുടർന്ന് ജോലിയുമില്ല. എം.പി.കൃഷ്ണൻ നായർ, എം.ആർ.രാജു, ജയിംസ് ചാലിൽ എന്നിവരുടെ സാന്നിദ്ധ്യത്തിൽ മാത്തുക്കുട്ടി തെങ്ങുംപിള്ളിൽ ശാന്തയ്ക്ക് സഹായത്തുക കൈമാറി.