മുണ്ടക്കയം : ബി.ജെ.പി പാറത്തോട് മണ്ഡലം കമ്മിറ്റി സേവാഭാരതിയുടെ നമോ കിറ്റുകൾക്കുള്ള വിഭവ സമാഹരണം നടത്തി. പാറത്തോട് ഇടക്കുന്നം കൃഷ്ണവിലാസം മുരളികുമാറിൽ നിന്ന് ബി.ജെ.പി ജില്ലാ പ്രസിഡന്റ് അഡ്വ.നോബിൾ മാത്യു ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി വി.സി.അജികുമാർ, മണ്ഡലം പ്രസിഡന്റ് കെ.ബി. മധു, ജനറൽ സെക്രട്ടറി അഭിലാഷ് കെ.വി, സെക്രട്ടറി പി.ആർ.ദീപു, ഒ.ബി.സി മോർച്ച പ്രസിഡന്റ് സജീവ് എൻ.പി, മൈനോരിറ്റി മോർച്ച ജില്ലാ ജനറൽ സെക്രട്ടറി ടീലു തോമസ്, പഞ്ചായത്ത് കമ്മറ്റി ഭാരവാഹികളായ കെ.ടി.വിനോദ്, ഷാലു സുതൻ, ആർ.എസ്. എസ് കാര്യദർശികളായ അർജുൻ, പുഷ്പരാജ്, പ്രസീത് പ്രതാപൻ എന്നിവർ നേതൃത്വം നൽകി.