
അടിമാലി: കൊച്ചി-ധനുഷ് കോടി ദേശീയപാതയിൽ നേര്യമംഗലം മുതൽ വാളറകുത്തുവരെയുള്ള റോഡ് സൈഡിലെ മരങ്ങൾ അപകട സാദ്ധ്യയത വർദ്ധിപ്പിക്കുന്നു. കാറ്റിലും മഴയിലും മരങ്ങൾ ഒടിഞ്ഞ് വീണ് ഇതുവഴി ഇതുവഴി കടന്നു പോകുന്ന വാഹനങ്ങൾക്ക് ഭീഷിണിയായി. മൂന്നുകലുങ്കിനു സമീപം കഴിഞ്ഞ ദിവസം ഓടികൊണ്ടിരുന്ന കാറിന് മുകളിലേയ്ക്ക് മരം ഒടിഞ്ഞു വീണു. ഭാഗ്യം കൊണ്ട് മാത്രം യാത്രക്കാർക്ക് അപകടം പറ്റിയില്ല. എന്നാൽ എല്ലാ വർഷവും മൂന്നാറിലേയ്ക്ക് വരുന്ന ടൂറിസ്റ്റുകൾ അപകടത്തിൽപ്പെടുക പതിവാണ്. 8 വർഷങ്ങൾക്ക് മുൻപ് ബാഗ്ലൂർ സ്വദേശികൾ മൂന്നാറിലേക്ക് വരുന്ന വഴി കാറിനു മുകളിൽ മരം വീണ് ഒരാൾ മരിക്കുകയുണ്ടായി. വർഷകാലത്ത് ജീവൻ പണയം വെച്ചാണ് ഇതുവഴി യാത്ര ചെയ്യാൻ പറ്റുകയുള്ളു. റോഡിന്റെ കട്ടിംഗ് സൈഡിന്റെ മുകളിൽ ചുവട് ഉണങ്ങി നില്ക്കുന്ന മരങ്ങൾ നിരവധിയാണ്. ഇവ ഏതു സമയത്തും റോഡിലേക്ക് വീഴാവുന്ന അവസ്ഥയിലാണ്.
മരംവെട്ട് പേരിന് മാത്രം
അപകടരമായ മരങ്ങൾ മുറിച്ചു മാറ്റുന്നതിന് ഹൈക്കോടതി ഇടപെട്ടപ്പോൾ നാമമാത്രമായ മരങ്ങൾ മാത്രമാണ് വനം വകുപ്പ് മുറിച്ചു മാറ്റിയത്. ദേശീയ പാതയുടെ മദ്ധ്യത്തിൽ നിലക്കുന്ന മരങ്ങൾ മുറിച്ചു മാറ്റാൻപോലും വനം വകുപ്പ് അധികൃതർ തയ്യാറായിട്ടില്ല.