paipad

ചങ്ങനാശേരി: ജില്ലാ കളക്ടറുടെ നിർദേശാനുസരണം ജില്ലാ മെഡിക്കൽ ഓഫീസ്, പായിപ്പാട് കുടുംബാരോഗ്യകേന്ദ്രം എന്നിവയുടെ ആഭിമുഖ്യത്തിൽ പായിപ്പാട് പഞ്ചായത്തിലെ അന്യസംസ്ഥാന തൊഴിലാളികൾക്കായി സംഘടിപ്പിച്ച ആരോഗ്യ പരിശോധനാ ക്യാമ്പ് പൂർത്തിയായി. സചിവോത്തമപുരം സാമൂഹിക ആരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. ജി. ഗോപകുമാർ, പായിപ്പാട് കുടുംബാരോഗ്യകേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. സാലി സെബാസ്റ്റ്യൻ എന്നിവർ നേതൃത്വം നല്കി. പായിപ്പാട് പഞ്ചായത്തിലെ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ ജെ. ജയപ്രസാദ്, സചിവോത്തമപുരം സി. എച്ച്. സി. ഹെൽത്ത് ഇൻസ്‌പെക്ടർ കെ.അനിൽകുമാർ എന്നിവർ ഏകോപിപ്പിച്ചു. 28നാണ് പരിശോധനാ ക്യാമ്പ് തുടങ്ങിയത്. 5 ന് പൂർത്തിയായി. ഒൻപത് ദിവസങ്ങളിലായി 106 ക്യാമ്പുകൾ സന്ദർശിക്കുകയും 4119 പേരെ പരിശോധിക്കുകയും ചെയ്തു. ഇവരിൽ രണ്ടുപേർക്ക് പനിയുണ്ടായിരുന്നെങ്കിലും ആർക്കും തന്നെ കൊവിഡ് ലക്ഷണങ്ങൾ ഇല്ല. എല്ലാ കെട്ടിട ഉടമകൾക്കും തൊഴിലാളികൾക്കും ആരോഗ്യ ബോധവത്ക്കരണം നല്കുകയും ചെയ്തു. എല്ലാ ക്യാമ്പുകളിലും വെള്ളം, സോപ്പ്, സാനിറ്റൈസർ എന്നിവ എത്തിയ്ക്കാൻ നിർദേശം നല്കി.

എല്ലാ സുരക്ഷാ മുൻകരുതലുകളും സ്വീകരിച്ചാണ് പരിശോധന നടന്നത്. രാവിലെ 9മുതൽ വൈകുന്നേരം 5 വരെയായിരുന്നു ക്യാമ്പ്. പരിശോധന 99 ശതമാനം വിജയമായെന്ന് അധികൃതർ അറിയിച്ചു.

ആകെ ക്യാമ്പുകൾ 109

തൊഴിലാളികൾ 4119