കൊല്ലാട്: കോവിഡ് 19 നിയന്ത്രണങ്ങളെ തുടർന്ന് എസ്.എൻ.ഡി.പി യോഗം കൊല്ലാട് ക്ഷേത്രത്തിൽ 8, 9,10 തീയതികളിൽ നടത്താനിരുന്ന പ്രതിഷ്ഠ വാർഷിക ഉത്സവം ക്ഷേത്ര ചടങ്ങുകൾ മാത്രമായി നടക്കും. ഭക്തർ പങ്കെടുക്കേണ്ടതില്ല. വിഷുദിനം പ്രാർത്ഥനാദിനമായി ഭവനങ്ങളിൽ ആചരിക്കണമെന്നും 30 വരെ ക്ഷേത്രചടങ്ങുകൾക്കും ആരാധനയ്ക്കും നിയന്ത്രണങ്ങൾ ഉണ്ടായിരിക്കുന്നതാണെന്നും ശാഖാ സെക്രട്ടറി സനീഷ് പുത്തൻപറമ്പിൽ അറിയിച്ചു.