കോട്ടയം : പള്ളിക്കത്തോട് പഞ്ചായത്തിൽ ജലക്ഷാമം നേരിടുന്ന വിവിധ പ്രദേശങ്ങളിൽ സൗജന്യ കുടിവെള്ള വിതരണവുമായി ബി.ഡി.ജെ.എസ് കാഞ്ഞിരപ്പള്ളി മണ്ഡലം കമ്മിറ്റി. മണ്ഡലം പ്രസിഡന്റ് മനു പള്ളിക്കത്തോട്, നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് പി.വി.വിനോദ്, സെക്രട്ടറി ജയകുമാർ, ബി.ഡി.ജെ.എസ് പള്ളിക്കത്തോട് പഞ്ചായത്ത് പ്രസിഡന്റ് പ്രസന്നൻ പട്ടരുമഠം, ജനറൽ സെക്രട്ടറി രമേശ് തങ്കപ്പാസ് എന്നിവരാണ് നേതൃത്വം നൽകുന്നത്.