വാഴൂർ: കോളനികളിൽ നാടൻ ഭക്ഷ്യവസ്തുക്കൾ സൗജന്യമായി വിതരണം ചെയ്ത് ഡി.വൈ.എഫ്.ഐ. വാഴൂർ ബ്ലോക്ക് കമ്മിറ്റി. ചക്ക, മാങ്ങാ, തേങ്ങാ, പച്ചക്കറി തുടങ്ങിയവയാണ് ഓരോ പ്രദേശത്തും വിതരണം ചെയ്യുന്നത്. പ്രവർത്തകർ നാട്ടിൻപുറങ്ങളിൽ നിന്നാണ് ഇവ സംഭരിക്കുന്നത്. തേങ്ങാ, പച്ചക്കറി തുടങ്ങിയവ വ്യാപാരികളും സംഭാവന ചെയ്യുന്നുണ്ട്. വരും ദിവസങ്ങളിൽ പഞ്ചായത്തിലെ എല്ലാ പ്രദേശത്തും സാധനങ്ങളെത്തിക്കാനുള്ള ശ്രമത്തിലാണിവർ. മേഖലാ പ്രസിഡന്റ് അജിത്ത്കുമാർ, സെക്രട്ടറി ശ്രീകാന്ത് പി.തങ്കച്ചൻ, ജെറിൻ ഇട്ടി സ്‌കറിയ, റംഷാദ് റഹ്മാൻ തുടങ്ങിയവർ നേതൃത്വം നൽകി.