അടിമാലി: ലോക്ക് ഡൗൺ കുട്ടികളുടെ മാനസീക പിരിമുറുക്കം ലഘുകരിക്കാൻ ടെലി കൗൺസലിംഗ് 12 ക്ലാസ് വരെയുള്ള കുട്ടികൾക്ക് ലോക്ക് ഡൗൺ കാലം വിജ്ഞാനപ്രദവും ഉല്ലാസകരമാക്കാനും പൊതുവിദ്യാഭ്യാസ വകുപ്പ് വി.എച്ച്.എസ്.ഇ വിഭാഗം കരിയർ ഗൈഡൻസ് ആന്റ് കൗൺസിലിംഗ് സെല്ലിന്റെ ആഭിമുഖ്യത്തിൽ ടെലി കൗൺസിലിംഗ് നടപ്പിലാക്കുന്നത്. വിദ്യാർത്ഥികളുടെ സംശയങ്ങൾക്കും ആശങ്കകൾക്കും അദ്ധ്യാപകരും മനശാസ്ത്രജ്ഞരും ഫോണിലൂടെ മറുപടി നൽകുന്ന പരിപാടിയാണിത്. രാവിലെ 10 മുതൽ വൈകുന്നേരം 4 വരെ വിദ്യാർത്ഥികൾക്ക് വിളിക്കാം.
ഫോൺ.9961093145,9447743622,9142152505