വെച്ചൂർ : വെച്ചൂർ അച്ചിനകത്ത് കുഞ്ഞുമോനെന്ന് വിളിക്കുന്ന പുതുക്കരി വർഗീസിന്റെ പുരയിടത്തിൽ സൂക്ഷിച്ചിരുന്ന 140 ലിറ്റർ കോട പിടികൂടി. എക്‌സൈസ് ഇൻസ്‌പെക്ടർ റോയി ജെയിംസിന്റെ നേതൃത്വത്തിലായിരുന്നു റെയ്ഡ് നടന്നത്.പ്രതികൾ ഓടി രക്ഷപ്പെട്ടു.സംഭവവുമായി ബന്ധപ്പെട്ട് വർഗീസ് (48) ഈരത്തറ സുജിത്ത് (23), തറയിൽ നിഷാദ് എന്നിവർക്കെതിരെ കേസെടുത്തു.

തലയാഴം ചേന്തുരുത്തിൽ എക്‌സൈസ് നടത്തിയ റെയ്ഡിൽ 40 ലിറ്റർ കോട പിടികൂടി.തലയാഴം ചേന്തുരുത്ത് മേനോൻതറയിൽ അബ്ദു എന്നു വിളിക്കുന്ന ജിജിയുടെ (40) പേരിൽ കേസെടുത്തു.

വാറ്റും വാറ്റാനുള്ള ഉപകരണങ്ങളും സഹിതം കുമരകം ചക്രംപടി ചിറ്റുചിറ വീട്ടിൽ പി.എസ് ശശിധരനെ (55)പിടികൂടി. കോട്ടയം റേഞ്ച് ഇൻസ്‌പെക്ടർ അജിരാജിന്റെ നേതൃത്വത്തി

ലായിരുന്നു അറസ്റ്റ്.

പാലാ കാഞ്ഞിരമറ്റം തോക്കാട്ട് സഹോദരങ്ങളായ തോക്കാട് മുളങ്കുഴിയിൽ രാഗേഷ്, മുകേഷ്, ചെരിപ്പുറത്ത് ജെയ്‌സൺ എന്നിവരെ ചാരായം വാറ്റിയതിന് പിടികൂടി. കോടയും, വാറ്റുപകരണങ്ങളും പിടിച്ചെടുത്തു.