വൈക്കം : എല്ലാ വർഷവും മാർച്ചിൽ തുറക്കാറുള്ള തണ്ണീർമുക്കം ബണ്ട് ഏപ്രിൽ ആയിട്ടും തുറക്കാത്ത സർക്കാർ നടപടി പ്രതിഷേധാർഹമാണെന്ന് വൈക്കം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ആരോപിച്ചു. സമയബന്ധിതമായി ബണ്ട് തുറക്കാത്തതിനാൽ ബണ്ടിനിക്കരെ ജലം മലിനമായി പ്രദേശവാസികൾക്ക് ഒട്ടേറെ ബുദ്ധിമുട്ടുണ്ടായിരിക്കുകയാണ്. മത്‌സ്യസമ്പത്ത് ലഭിക്കാതെ മത്‌സ്യത്തൊഴിലാളികളും ഇത് മൂലം ദുരിതമനുഭവിക്കുകയാണ്. ഈ സാഹചര്യത്തിൽ അടിയന്തിരമായി ബണ്ട് തുറക്കാൻ നടപടി കൈക്കൊള്ളണമെന്ന് കമ്മറ്റി ആവശ്യപ്പെട്ടു. പ്രസിഡന്റ് അക്കരപ്പാടം ശശിയുടെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ സണ്ണി പോട്ടയിൽ, പി.വി.ജയന്തൻ, ഷാജി മുഹമ്മദ് എന്നിവർ പങ്കെടുത്തു.