വൈക്കം : സേവാഭാരതി ടി.വി പുരത്തിന്റെ നേത്യത്വത്തിൽ ടി.വി പുരം പഞ്ചായത്തിലെ നിർദ്ധനരായ കുടുംബങ്ങൾക്ക് മരുന്ന്, 15 ഇനം പലചരക്ക് സാധനങ്ങളും പച്ചക്കറികളും അടങ്ങുന്ന കിറ്റ് വിതരണം ചെയ്തു. വാർഡംഗം ഗീതാ ജോഷി ഉദ്ഘാടനം ചെയ്തു. സേവാഭാരതി ജില്ലാ സെക്രട്ടറി കെ.പി.ഷാജി, സേവാഭാരതി ടി.വി പുരം പഞ്ചായത്ത് പ്രസിഡന്റ് റെജി ജിഷ്ണുഭവൻ, സെക്രട്ടറി റെജി പാലപ്പറമ്പ്, ട്രഷറർ സാബു കുഴിപ്പമ്പിൽ, ലാലപ്പൻ , ഉത്തമൻ, ജയൻ,കണ്ണപ്പൻ എന്നിവർ പങ്കെടുത്തു.